കോഴിക്കോട് നഗരത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം മദ്യപരുടെ അഴിഞ്ഞാട്ടം; ഒരാള്‍ക്ക് കുത്തേറ്റു

കോഴിക്കോട്: നഗരമധ്യത്തിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തുവെച്ച് ഒരാൾക്ക് കുത്തേറ്റു. കാക്കൂർ സ്വദേശി ജയദേവനാണ്(39) കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ അരയിടത്തുപാലത്തായിരുന്നു സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടായതിനിടെ ജയദേവനെ ബിയർ കുപ്പി കൊണ്ടാണ് കുത്തി പരിക്കേൽപ്പിച്ചത്. കഴുത്തിനും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്ത് വരികയാണ്.

Post a Comment

0 Comments