ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിഗ് കമ്മിറ്റി തിരഞ്ഞെടുപ്പ്; എൽ ഡി എഫിന് വിജയം

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ വിജയിച്ചു

യു.ഡി.എഫിലെ എം.എം നഷീദയെയാണ് പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് ന് ഒമ്പത് വോട്ടും, യൂ ഡി എഫ് ഏഴ് വോട്ടും ലഭിച്ചപ്പോൾ യൂ ഡി എഫിന്റെ ഒരു വോട്ട് അസാധുവായി.

ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാനായിരുന്ന നൊച്ചാട്ട് കുഞ്ഞബ്ദുള്ള രാജിവെച്ച് വൈസ് പ്രസിഡണ്ടായതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്

ഇതോടെ ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിററിയിൽ 4 അംഗങ്ങളിൽ 2 എൽ.ഡി.എഫും, 2യു ഡി എഫും ആയി മാറി. ചെയർമാനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കേണ്ടി വരും.
പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ പതിനേഴ് അംഗങ്ങളും പങ്കെടുത്തു. റിട്ടേണിഗ് ഓഫീസർ തോടന്നൂർ രാജൻ തൂണ്ടിയിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post a Comment

0 Comments