ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു കാർ പൂർണ്ണമായും കത്തി നഷിച്ചു

വടകര: ആയഞ്ചേരി ചേറ്റുകെട്ടിയിൽ വെച്ച്‌ മുഹമ്മദ്‌ എടക്കുടി കാഞ്ഞിരാട്ടുതറയിലെ KL 18 Y 5977  ടയോട്ട ഗ്ലാൻസ എന്ന കാറാണു ഓടിക്കൊണ്ടിരിക്കുമ്പോൾ കത്തിയത്‌ഭാര്യയുമായി ആയഞ്ചേരിയിലേക്ക്‌ പോവുകയായിരുന്നു. വണ്ടിയുടെ സൈഡ്‌ കത്തുന്നു എന്ന് വഴിയിൽ ഒരാൾ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രണ്ട്‌ പേരും വണ്ടിയിൽ നിന്ന് ഇറങ്ങിയത്‌ കൊണ്ട്‌ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു

നിമിഷ നേരം കൊണ്ട്‌ വണ്ടി പൂർണ്ണമായും കത്തി നശിച്ചു. 2020 ഫെബ്രവരി യിൽ വാങ്ങിച്ച പുതിയ വണ്ടിയാണു കത്തി നശിച്ചത്‌. ഏകദേശം 9 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. വടകരയിൽ നിന്നും എത്തിയ ഫയർഫോയ്സ്‌ സേനയിലെ സനോജ്‌ കുമാർ, റിനീഷ്‌, ശ്രീകാന്ത്‌, ശിജു, ഇർഷാദ്‌, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേത്രിത്വത്തിൽ പെട്ടെന്നു തന്നെ സ്ഥലത്തെത്തി തീ അണച്ചത്‌ കൊണ്ട്‌ മറ്റു നാശ നഷ്ടങൾ ഉണ്ടായില്ല.

Post a Comment

0 Comments