കോവിഡ് പ്രതിരോധം; ആയഞ്ചേരിയിൽ കർശന നിയന്ത്രണങ്ങൾ

ആയഞ്ചേരി: ആയഞ്ചേരിയോട് അടുത്ത് നിൽക്കുന്ന പഞ്ചായത്തുകളിൽ കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ടൗണുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പഞ്ചായത്ത് RRT യോഗം തീരുമാനിച്ചു.

ആയഞ്ചേരി, തണ്ണീർപന്തൽ അങ്ങാടികളിൽ വാഹനങ്ങൾ അത്യാവശ്യത്തിന് മാത്രം എത്തിച്ചേരുക, വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുക, വ്യാപാര സ്ഥാപനങ്ങളിൽ സാനിറൈറ്റസർ, കൈ കഴുകൽ സംവിധാനം ഏർപ്പെടുത്തുക, വാർഡ് RRTകളും, ചുമതലയുള്ള അധ്യാപകരും ക്വാറന്റെയിനിൽ കഴിയുന്നവരുമായ് ദൈനംദിന ബന്ധപ്പെടൽ നടത്തുക, പഞ്ചായത്തിൽ കൺട്രോൾ റൂം ആരംഭിക്കുക, ഹോട്ടലുകളിൽ ഡിസ്പോസിബിൾ പാത്രങ്ങൾ മാത്രം ഉപയോഗിക്കുക എന്നീ ക്രമീകരണങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ തീരുമാനിച്ചു

ബോധവൽക്കരണത്തിന്റെ ഭാഗമായ് ജനപ്രതിനിധികളും, ഉദ്യോഗസ്ഥന്മാരും, RRT അംഗങ്ങളും അങ്ങാടികളിൽ ബന്ധപ്പെടാനും തീരുമാനിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും, കൂടിച്ചേരലുകളിൽ സാമൂഹ്യ അകലം പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ വലിയവീട്ടിൽ അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് നൊച്ച്ട്ട് കുഞ്ഞബ്ദുള്ള, ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് സിക്രട്ടരി വാസു എം.എം, വില്ലേജ് ഓഫീസർ ഇബ്രാഹിം എം, പോലിസ് എയ്ഡ് പോസ്റ്റ് ചാർജ്ജ് സതീശൻ എൻ.കെ, ആരോഗ്യജീവനക്കാർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments