ആയഞ്ചേരി പഞ്ചായത്ത് പൂര്‍ണമായും കണ്ടെയിമെന്റ് സോണായി പ്രഖ്യാപിച്ചു

കോഴിക്കോട്: കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആയഞ്ചേരി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിമെന്റ് സോണായി കളക്ടര്‍ പഖ്യാപിച്ചു. ഇന്നലെ മുതല്‍ ആയഞ്ചേരി പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു ചില നിയന്തണം ഏര്‍പെടുത്തിയിരുന്നു

ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഇതോടെയാണ് പഞ്ചായത്ത് പൂര്‍ണമായും കണ്ടെയിമെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിച്ചത്ഇതോടൊപ്പം ഒളവണ്ണ, ഓമശേരി, കുന്ദമംഗലം, പുതുപ്പാടി പഞ്ചായത്തുകളിലെ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളാണ്.

ദുരന്തനിവാരണ പ്രവര്‍ത്തനം/കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍/പോലീസ്, ഹോം ഗാര്‍ഡ് /ഫയര്‍ ആന്റ് റസ്‌ക്യൂ /റവന്യൂ ഡിവിഷണല്‍ ഓഫീസ് / താലൂക്ക് ഓഫീസ്/ വില്ലേജ് ഓഫീസ്/ ട്രഷറി /കെഎസ്ഇബി /വാട്ടര്‍ അതോറിറ്റി / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എടിഎം എന്നിവ ഒഴികെയുള്ള ഓഫീസുകള്‍ അടച്ചിടേണ്ടതും ജിവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതുമാണെന്നു കളക്ടര്‍ ഉത്തരവിട്ടു.

പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്കും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും നീരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല

കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചുഭക്ഷ്യ /അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് അവശ്യസര്‍വ്വീസുകള്‍ എന്നിവ രാവിലെ 10 മുതല്‍ വൈകുന്നരം 6 വരെയും മില്‍ക്ക് ബൂത്തുകള്‍ രാവിലെ 5 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ 6 വരെയും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു

മറ്റ് സ്ഥാപനങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചു. മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ക്കും നിരോധനം ബാധകമാണ്. പഞ്ചായത്തുകളിലേക്ക് രാത്രി ഏഴു മുതല്‍ രാവിലെ 5 വരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചു. അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളു.

Post a Comment

0 Comments