സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ആയിരം കടന്ന് കോവിഡ് കേസുകള്‍. 1038 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരികരിച്ചത്.
കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് രോഗം സ്ഥിരികരിച്ചവരില്‍ 785 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്ഇവരിൽ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേർക്കും വിദേശത്ത് നിന്നെത്തിയ 87 പേർക്കും രോഗബാധ സ്ഥിരീകരിച്ചതായി അദേഹം വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി.

കൊവിഡ് മൂലം ഒരു മരണം കൂടി ഇന്നുണ്ടായി. ഇടുക്കിയിലെ 75 വയസുകാരനായ നാരായണനാണ് മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 15032 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍:

തിരുവനന്തപുരം- 226, കൊല്ലം- 133, ആലപ്പുഴ- 120, കാസർഗോഡ്- 101, എറണാകുളം- 92, മലപ്പുറം- 61, തൃശൂർ- 56, കോട്ടയം- 51, പത്തനംതിട്ട- 49, ഇടുക്കി- 43, കണ്ണൂർ- 43, പാലക്കാട്- 34, കോഴിക്കോട്- 25, വയനാട്- 4.

Post a Comment

0 Comments