കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ സ്ഥിതി ഗുരുതരം; ജനറൽ വാർഡിലെ രോഗികൾക്കും കൊവിഡ്

കണ്ണൂര്‍: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ സ്ഥിതി ഗുരുതരംമെഡിക്കൽ കോളജിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ജനറൽ വാർഡിലെ രോഗികൾക്കും കൊവിഡ്ജനറൽ വാർഡിലെ എട്ട് രോഗികളടക്കം 12 പേർക്കാണ് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്.

ജനറൽ വാർഡിൽ കിടത്തി ചികിത്സയിലുണ്ടായിരുന്ന എട്ട് രോഗികൾക്കും മൂന്ന് കൂട്ടിരിപ്പുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഹൃദയാലയയിൽ ചികിത്സയിലുണ്ടായിരുന്ന ഹൃദ്രോഗിയുടെ പരിശോധനാ ഫലവും പോസിറ്റീവാണ്.

ജനറൽ വാർഡിൽ 10 പേരാണ് ഉണ്ടായിരുന്നത്. കൊവിഡ് ബാധിക്കാത്തവരെ വാർഡിൽ നിന്ന് മാറ്റി. ഇതോടെ എട്ടാം നിലയിലെ ജനറൽ വാർഡ് കൊവിഡ് വാർഡായി.

കൂട്ടിരിപ്പുകാർ സന്ദർശിച്ച ആശുപത്രി പരിസരത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. മെഡിക്കൽ കോളേജിലെ 57 ആരോഗ്യ പ്രവർത്തകർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുന്നൂറോളം പേർ നിരീക്ഷണത്തിലുമാണ്.

Post a Comment

0 Comments