ആയഞ്ചേരിയിൽ RRT യോഗം ചേർന്നു

ആയഞ്ചേരി: ടൗണിനടുത്ത് പത്താം വാർഡിൽ രണ്ട് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനാൽ, ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വലിയ വീട്ടിലിന്റെ അധ്യക്ഷതയില്‍ RRT യോഗം ചേർന്നു.

ആഗസ്ത് 4 ന് ആയഞ്ചേരി ഫസ്റ്റ് ലൈൻ ടീറ്റ്മെന്റ് സെൻ്ററിൽ വെച്ച് നടന്ന RTPCR ടെസ്റ്റിലാണ് ഇവർക്ക് കോവിഡ് സ്ഥിരികരിച്ചത്. ഒരു മരണവീടുമായ് ബന്ധപ്പെട്ട സമ്പർക്കമാണ് രോഗത്തിനിടയാക്കിയത്. അതുമായ് ബന്ധപ്പെട്ട സമ്പർക്ക പട്ടിക തയ്യാറാക്കാനും, ക്വാറൻ്റയിൻ സൗകര്യമേർപ്പെടുത്താനും 10, 11, 7 വാർഡ് RRTകളെ ചുമതലപ്പെടുത്തി

ആയഞ്ചേരി ടൗണിലെ തിരക്ക് ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ പോലീസിനോടും, റവന്യൂ അധികൃതരോടും ആവശ്യപ്പെട്ടു. ക്വാറൻ്റയിനിൽ പോവുന്നവർക്ക് ഭക്ഷ്യവസ്തുക്കളും, മരുന്നുകളും എത്തിക്കുന്നതിനും RRTകളെ ചുമതലപ്പെടുത്തി. ആയഞ്ചേരി ടൗൺ കേന്ദ്രീകരിച്ച് കോവിഡ് പരിശോധനാ ടെസ്റ്റ് നടത്താനും തീരുമാനിച്ചു.

വാർഡ്‌ മെമ്പർമാരായ ടി.വി.കഞ്ഞിരാമൻ മാസ്റ്റർ, ബാബു കുളങ്ങരത്ത്, രൂപ കേളോത്ത്, ഹെൽത്ത് ഇൻസ്പക്ടർ ശിവദാസ്, JHI മാരായ ശെൽവകുമാർ, സന്ദീപ്, ഷഹനാസ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments