കോവിഡ് ടെസ്റ്റിന്റെ റിസൾട്ട് പൂർണ്ണമായി വന്നില്ല, ആശങ്ക ഒഴിയാതെ ജനങ്ങൾ

ആയഞ്ചേരിആയഞ്ചേരിയിൽ നിന്ന് 102 പേരുടെ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നതിൽ കുറച്ച് പേരുടെ റിസൾട്ട് ഫലമാണ് ഇന്നലെ രാത്രിയോടെ വന്നത് അതിൽ 6 പേരുടെ റിസൾട്ട് പോസറ്റീവുമായി. ഓണമായത് കൊണ്ട് പല ജീവനക്കാരും ലീവായത് കൊണ്ടാണ് ബാക്കി ടെസ്റ്റിന്റെ റിസൾട്ട് വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്

ഇത്രയും വൈകുന്നതിൽ പൊതുവേ ജനങ്ങളും കോറന്റെയിനിൽ കഴിയുന്ന ടെസ്റ്റ് നടത്തി റിസൾട്ട് കാത്തിരിക്കുന്നവരും ആശങ്കയിലാണ്. എത്രയും പെട്ടന്ന് റിസൾട്ട് വന്നാൽ ഉള്ളിലെ ആശങ്ക ഒരു പരിധിവരെ കുറക്കാൻ അവർക്ക് കഴിയുമായിരുന്നു. ഓണത്തിന്റെ അവസരത്തിലും കുറച്ച് ആളുകളെ ആശങ്കയിലാക്കുന്നതിനെതിരെ പല ഭാഗത്ത് നിന്നും പ്രതിഷേധ സ്വരം ഉയരുന്നുണ്ട്.

Post a Comment

0 Comments