കോവിഡ്; വ്യപാരി പ്രതിനിധികൾ പഞ്ചായത്ത് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

ആയഞ്ചേരി: പഞ്ചായത്ത് കണ്ടെനമെന്റ് സോണയി പ്രഖ്യാപിച്ചത് മുതൽ അടഞ്ഞു കിടക്കുന്ന ടൗണിലെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാനായി വ്യാപാരി പ്രതിനിധികൾ പഞ്ചായത്ത് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.

വ്യാപാര വ്യവസായി ഏകോപന സമതി  ജില്ലാ കമ്മറ്റി അംഗം സത്യന്റെ നേതൃത്വത്തിലുള്ള സംഘം ആയഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയെയും പ്രസിഡന്റിനെയും നേരിൽ കണ്ട് പൂട്ടിക്കിടക്കുന്ന കച്ചവടക്കാരുടെ ദയനീയ അവസ്ഥ വിവരിച്ചു. പഞ്ചായത്ത്  സെക്രട്ടറിയും പ്രസിഡന്റും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ് നൽകി.  

ലത്തിഫ് മനത്താനത്ത്, ചന്ദ്രൻ കലീജ്, ബൈജു ചെട്ട്യാംകണ്ടി, മുത്തു തങ്ങൾ, ഇക്ബാൽ സ്വർണ്ണ മഹൽ, എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Post a Comment

0 Comments