''കൊലപാതകവുമായി യാതൊരു ബന്ധവുമില്ല; ഭരണപരാജയം മറക്കാന്‍ കോണ്‍ഗ്രസിനെ പഴിചാരുന്നു'' -ചെന്നിത്തല

തേമ്പാംമൂട് ഇരട്ടകൊലപാതകത്തില്‍ .പി.എമ്മിന്റെ ആരോപണത്തെ നിഷേധിച്ച് കോണ്‍ഗ്രസ്. കൊലപാതകവുമായി കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്നും ഭരണത്തിന് മുഖം നഷ്ടപ്പെട്ടപ്പോള്‍ ജനശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതക കാരണമെന്നും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കൊല്ലപ്പെട്ടവരെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

എന്നാല്‍ കോണ്‍ഗ്രസ് പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ആശംസ നേരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

'തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോൺഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡി.വൈ.എഫ്. പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാൾ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോൺഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസ നേരുന്നത്' കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ എഴുതി. കൊലപാതകത്തില്‍ സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

Post a Comment

0 Comments