മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി (84) അന്തരിച്ചു. ഡല്‍ഹി ആര്‍മി റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.
പ്രണബിന്റെ ആരോഗ്യ നില വഷളായിരിക്കുകയാണെന്നും അണുബാധ അപകടകരമായ വിധത്തില്‍ വ്യാപിച്ചിരിക്കുകയാണെന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
മകന് അഭിജിത് മുഖര്‍ജിയാണ് മരണ വിവരം അറിയിച്ചത്. വെന്റിലേര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാന്‍ അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയക്കും വിധേയനായിരുന്നു.
‘മറ്റൊരാവശ്യത്തിനായി ഹോസ്പിറ്റലില്‍ എത്തിയ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു’ എന്ന് മുഖര്‍ജി തന്നെയായിരുന്നു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. താനുമായിസമ്പര്ക്കത്തിലേര്പ്പെട്ടവര് നിരീക്ഷണത്തില്‍ പ്രവേശിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
2012 ജൂലായ് മുതല്‍ 2017 വരെ ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായിരുന്നു പ്രണബ് മുഖര്‍ജി. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന മുഖര്‍ജി 2009 മുതല്‍ 2012 വരെ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1982ല്‍ ഇന്ദിരാ ഗാന്ധി മന്ദിരസഭയിലും ധനകാര്യമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. വിവിധ കാലങ്ങളിലായി പ്രതിരോധം, വിദേശകാര്യം, വ്യവസായം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1973ല്‍ കേന്ദ്ര സഹമന്ത്രി ആയിട്ടായിരുന്നു അദ്ദേഹത്തിനെ മന്ത്രിസഭയിലേക്കുള്ള പ്രവേശനം.
1969 ലാണ് മുഖര്‍ജി ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2004 മുതല്‍ രണ്ട് തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് പദവിയില്‍ എത്തുന്നത് വരെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുകൂടിയായിരുന്നു അദ്ദേഹം. 1978ല്‍ കോണ്‍ഗ്രസ് അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം പശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ട്രെഷറര്‍, വിവിധ കമ്മിറ്റികളുടെ ചെയര്മാന് തുടങ്ങി നിരവധി പദവികള്‍ വഹിച്ചു. നീണ്ട 23 കൊല്ലക്കാലം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന ബോഡിയായ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നു.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെയും, ലോക ബാങ്കിന്റെയും, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെയും ആഫ്രിക്കന്‍ ഡെവലപ്മെന്റ് ബാങ്കിന്റെയും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിലും അംഗമായിരുന്നു മുഖര്‍ജി. മികച്ച നയതന്ത്രജ്ഞന് ആയിരുന്ന അദ്ദേഹം വിവിധ അന്താരാഷ്ട സംഘടനകയുടെയും വേദികളുടെയും ഭാഗവുമായിരുന്നു.
പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ 1935ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയരുന്നതിന് മുന്‍പ് അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായിരുന്നു മുഖര്‍ജി. കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് അതിവേഗം വളര്ന് നഅദ്ദേഹം ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു. എന്നാല്‍ രാജീവ് ഗാന്ധി പ്രധാനമന്തിയായിരുന്ന കാലത്ത് അദ്ദേഹത്തിന് വേണ്ടത്ര രാഷ്ട്രീയ പരിഗണന ലഭിച്ചിരുന്നില്ല എന്ന ആക്ഷേപമുണ്ടായി. പിന്നീട് രാഷ്ട്രീയ സമാജ്വാദി പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ സംഘടന മുഖര്‍ജി രൂപീകരിച്ചു. രാജീവ് ഗാന്ധിയുമായി രമ്യതയിലെത്തിയതിനെ തുടര്‍ന്ന് 1989ല്‍ പാര്‍ട്ടി കോണ്‍ഗ്രസ്സുമായി ലയിച്ചു.
പിവി നരസിംഹറാവു 1991ല്‍ ആസൂത്രണകമീഷന്‍ തലപ്പത്തേക്കും 1995ല്‍ വിദേഹശകാര്യ മന്ത്രിയായും നിയോഗിച്ചതോടെയാണ് മുഖര്‍ജി വീണ്ടും ഉന്നതസ്ഥാനത് എത്തുന്നത്. സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതിനും മുഖര്‍ജി നിര്‍ണായക പങ്കുവഹിച്ചിരുന്നു. രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് കോണ്‍ഗ്രസിന്റെ ‘കിംഗ് മേക്കര്‍’ ആയിരുന്നു അദ്ദേഹം.
2017ല്‍ അനാരോഗ്യവും വാര്‍ദ്ധക്യവും സൂചിപ്പിച്ചു രാഷ്രീയം അവസാനിപ്പിക്കുകയാണെന്ന് മുഖര്‍ജി പ്രഖ്യാപിച്ചു. 2018ല്‍ നാഗ്പൂരില്‍ ആര്‍എസ്എസ് വേദിയില്‍ മുഖര്‍ജി പ്രത്യക്ഷപ്പെട്ടത് വലിയ രാഷ്ടീയ വിവാദങ്ങള്‍ക്കും വഴിതെളിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡായ ഭാരതരത്ന നല്കി 2019ല്‍ രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1997ല്‍ മികച്ചപാര്ലമെന്റേറിയനുള്ള പുരസ്കാരവും 2011ല്‍ മികച്ച ഭരണാധികാരിക്കുള്ള അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
Post a Comment
0 Comments