കടമേരിയിൽ ആടുകൾക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണം

Katameri newsആയഞ്ചേരി
: അജ്ഞാതജീവിയുടെ ആക്രമണത്തിൽ കടമേരിയിൽ രണ്ട് ആടുകൾക്ക് ദാരുണാന്ത്യം. ഹെൽത്ത് സെന്റർ പരിസരത്തെ വട്ടക്കണ്ടി പാത്തുവിന്റെ മൂന്നു പെണ്ണാടുകളെയാണ് അജ്ഞാതജീവി രാത്രിയിൽ അക്രമിച്ചത്.

രണ്ടാടുകളെ കടിച്ചുകൊല്ലുകയും ഒരാടിനെ മൃതാവസ്ഥയിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് സമീപത്തെ മറ്റൊരു വീട്ടിലും ആടിന് നേരെ ആക്രമണമുണ്ടായി. ഇത് പ്രദേശത്തെ ആട് വളർത്തുന്നവരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

കുറുനരി, കാട്ടുപൂച്ച ഇനത്തിൽ പെട്ട ജീവികൾ ആവാം ആക്രമിക്കുന്നതെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടു. ലോക് ഡൗൺ കാലത്ത് നിരവധി വീട്ടമ്മമാർ ആടുവളർത്തൽ മേഖലയിൽ സജീവമായിരുന്നു.

സുരക്ഷിതമായി വളർത്തുന്നതിന് കൂട് നിർമ്മിക്കാൻ ഭീമമായ സംഖ്യ ആവശ്യമാണ്. അതിനാൽ പലരും താൽക്കാലിക സംവിധാനത്തിലാണ് വളർത്തുന്നത്. ഇതാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിന് ആക്കം കൂട്ടുന്നത്. ഇത്തരം അക്രമങ്ങൾ ജനങ്ങളെ ആടുവളർത്തലിൽ നിന്നും പിന്തിരിപ്പിക്കുകയാണ്.

വനം വകുപ്പ് അധികൃതർ കൂട് വെച്ച് അജ്ഞാത ജീവിയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാർഡ് മെമ്പർ ടി കെ ഹാരിസ്, അസി. ഫീൽഡ് ഓഫീസർ സന്ധ്യ എന്നിവർ സ്ഥലം സന്ദർശിച്ചു.
വളരെ പുതിയ വളരെ പഴയ