ഒളിമ്പിക്സ്; മെമ്പർ ദീപശിഖ തെളിയിച്ചു

 
Ayancheri

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ തറോപ്പൊയിൽ ശശിമുക്കിൽ ടോക്യോ ഒളിമ്പിക്സ് ഉദ്ഘാടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇന്ത്യൻ കായിക താരങ്ങൾക്ക് വിജയാശംസ നേർന്നും പഞ്ചായത്ത് മെമ്പർ എ.സുരേന്ദ്രൻ ദീപശിഖ തെളിയിച്ചു.

ഏത് രാജ്യത്ത് വച്ച് കായിക മാമാങ്കം നടന്നാലും  നാടെങ്ങും ഉത്സവലഹരിയിലാവുന്നത് പതിവുള്ള കാഴ്ചകളായിരുന്നു. അതൊക്കെ താളം തെറ്റിച്ച കോവിഡിൻ്റെ പശ്ചാത്തലത്തിൽ നിറങ്ങൾ കെട്ടുപോകുന്ന ആഘോഷ പരിപാടികൾക്ക് ആവേശം പകരാനും കായിക പ്രേമികൾക്ക് ഉത്തേജനം പകരാനുമാണ് ഈ ഉദ്യമത്തിൻ്റെ ലക്ഷ്യമെന്ന് മെമ്പർ പറഞ്ഞു.

ചടങ്ങിൽ പി.കെ.അഷറഫ് മാസ്റ്റർ, കെ.സുപ്രസാദൻ, ജാഫർ.പി, കുളങ്ങരത്ത് ശ്രീജിത്ത്, രാജീവൻ കാമ്പ്രത്ത്, വൈറ്റ് ഹൗസ് അബ്ദുള്ള, തയ്യിൽ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
വളരെ പുതിയ വളരെ പഴയ