കൂടുതൽ പേരിലേക്ക് ബൂസ്റ്റർ ഡോസ് എത്തിക്കുക എന്ന ലക്ഷ്യവുമായി ഇന്ന് മുതൽ രാജ്യം യെല്ലോ ലെവെലിലേക്ക്

Bahrain News

മനാമ: 40 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുക എന്ന ലക്ഷ്യവുമായി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ്. രാജ്യത്തെ 80% പേരിലേക്ക് ബൂസ്റ്റർ ഡോസ് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

രാജ്യത്തെ 40 വയസ്സിനു മുകളിലുള്ള 2,50,000 പേർ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരാണെന്നും ഇവരിൽ 1,05,000 പേർക്ക് ഇതിനകം തന്നെ ഒരു ബൂസ്റ്റർ ഡോസ് ലഭിച്ചിട്ടുണ്ടെന്നും ടാസ്ക് ഫോഴ്സ് സൂചിപ്പിച്ചു. ഇതിൻറെ ഭാഗമായി നാളെ ആഗസ്ത് 1 മുതൽ രാജ്യം യെല്ലോ ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറും.

40 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള​വരിൽ 80 ശ​ത​മാ​നം പേരും ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷമാകും ഇനി ചു​വ​പ്പ്, ഓ​റ​ഞ്ച്, മ​ഞ്ഞ, പ​ച്ച ലെ​വ​ലു​ക​ളി​ലേ​ക്കു​ള്ള മാ​റ്റം ശ​രാ​ശ​രി ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ അ​ടി​സ്ഥാ​ന​മാ​ക്കി തീ​രു​മാ​നി​ക്കുക.

ബൂസ്റ്റർ ഡോസിന് അർഹരായ എല്ലാവരും രജിസ്റ്റർ ചെയ്യണമെന്നും ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും ടാസ്ക് ഫോഴ്സ് ചൂണ്ടിക്കാട്ടി. 40 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലും പ്രാ​യ​മു​ള്ള, ര​ണ്ട് ഡോ​സ് സിനോഫാം സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോസ് സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള കാ​ല​യ​ള​വ് ഒരു മാ​സ​മാ​യി കു​റ​ച്ച​താ​യി നാ​ഷ​ന​ൽ മെഡിക്ക​ൽ ടീം ​അം​ഗം ഡോ. ​വ​ലീ​ദ് അ​ൽ മാനി​അ് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.​

ഈ ​പ്രാ​യ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ ബി അവെയ​ർ ആ​പ്ലി​ക്കേ​ഷ​നി​ലെ ലോ​ഗോ​യു​ടെ നി​റം ആ​ഗ​സ്​​റ്റ്​ 31ന്​ ​മ​ഞ്ഞ​യി​ലേ​ക്ക് മാറും. ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​ൻ സമയമായെന്ന്​ സൂ​ചി​പ്പി​ക്കാ​നാ​ണ്​ ഇ​ത്.

ബൂ​സ്​​റ്റ​ർ ഡോ​സ് എ​ടു​ത്ത ശേ​ഷം ലോ​ഗോ വീ​ണ്ടും പ​ച്ച​യാ​യി മാ​റും. ബി ​അ​വെ​യ​ർ ആ​പ്​ വഴി​യും www.healthalert.gov.bh എ​ന്ന ആരോഗ്യ മ​ന്ത്രാ​ല​യ​ത്തിൻറെ വെ​ബ്​​സൈ​റ്റ്​ വ​ഴി​യും ബൂ​സ്​​റ്റ​ർ ഡോ​സി​ന്​ ര​ജി​സ്​​റ്റ​ർ ചെയ്യാം.

വാ​ക്​​സി​നേ​ഷൻറെ ഫ​ല​പ്രാ​പ്​​തി വ​ർ​ധി​പ്പി​ച്ച്​ കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ളു​ടെ കാ​ഠി​ന്യം കുറക്കാൻ ബൂ​സ്​​റ്റ​ർ ഡോ​സ് സഹായിക്കുമെന്ന്​ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗം ല​ഫ്. കേ​ണ​ൽ ഡോ. ​മ​നാ​ഫ്​ അ​ൽ ഖ​ഹ്​​താ​നി പ​റ​ഞ്ഞു. ജൂ​ലൈ 27 വ​രെ 1,31,192 പേ​രാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ച്ച​ത.

വളരെ പുതിയ വളരെ പഴയ