മാസം 100ഡോളർ മുതൽ 10,000 ഡോളർ വരെ വരുമാനം നേടാൻ കഴിയുന്ന പുതിയ പദ്ധതിയുമായി യൂട്യൂബ്

Youtube short videos

എല്ലാവർക്കും സുപരിചിതമായ ഗൂഗിളിന്റെ ഉടമസ്ഥതയിൽ ഉള്ള വീഡിയോ ഷെയറിങ് പ്ലാറ്റ് ഫോം ആണ് യൂട്യൂബ്. വീഡിയോകൾ കണ്ട് ആസ്വദിക്കുക എന്നതിലുപരി സ്വന്തമായി വീഡിയോ ചെയ്യുന്നവർക്ക് മികച്ച മാസ വരുമാനം ലഭിക്കുന്ന ഒരു പ്ലാറ്റ് ഫോം കൂടിയാണ് യൂട്യൂബ്.

നമ്മൾ യൂട്യൂബിൽ വീഡിയോകൾ കാണുന്നതിന് മുൻപും ഇടയിലും ഒക്കെ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിലൂടെയാണ് യൂട്യൂബ് വരുമാനം ലഭിക്കുന്നത്. ഓരോ പരസ്യത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 45 ശതമാനം യൂട്യൂബിനും 55 ശതമാനം വീഡിയോ അപ്‌ലോഡ് ചെയ്ത ആളിനും ലഭിക്കുന്ന വിധമാണ് യൂട്യൂബ് പരസ്യ വരുമാനം ഷെയർ ചെയ്യുന്നത്. ഇതിന്റെ കൂടെ ഇപ്പോൾ മറ്റൊരു രീതിയിൽ കൂടി വരുമാനം നേടാനുള്ള അവസരമാണ് യൂട്യൂബ് ഒരുക്കുന്നത്.

യൂട്യൂബ് ഷോർട്ട്സ് വീഡിയോകൾ വഴിയാണ് പുതിയ വരുമാനം നേടാനുള്ള വഴികൾ യൂട്യൂബ് തുറന്നു തരുന്നത്. ജനപ്രിയ ഷോർട് വീഡിയോകൾ നിർമിക്കുന്നത് വഴി പ്രതിമാസം 100ഡോളർ മുതൽ 10,000 ഡോളർ വരെ (7420മുതൽ 7.42 ലക്ഷം രൂപ) മാസ വരുമാനം നേടാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. കമ്പനി 2021-2022 കാലയളവിൽ വിതരണത്തിനായി നീക്കിവച്ച 100 ദശലക്ഷം ഡോളർ ഫണ്ടിൽ നിന്നാണ് യൂട്യൂബ് ഷോർട്ട്സ് വീഡിയോ നിർമിക്കുന്നവർക്ക് പണം നൽകുക.

യൂട്യൂബ് ഷോർട്ട്സ് വീഡിയോകളുടെ വ്യൂസും കമന്റും മറ്റ് ഇടപെടലുകളും നോക്കിയായിരിക്കും വരുമാനം ലഭിക്കുക. ചുരുക്കി പറഞ്ഞാൽ ടിക് ടോക്കിന് സമാനമായ ഹ്രസ്വ വീഡിയോ ആപ്ലികേഷനാണ് യൂട്യൂബ് ഷോർട്ട്സ്. ഇപ്പോൾ പ്രതിദിനം 150 കോടിയിലധികം വ്യൂസ് യൂട്യൂബ് ഷോർട്ട്സ് വീഡിയോകൾക്ക് ലഭിക്കുന്നുണ്ട്. പുതിയ വരുമാന സാദ്ധ്യതകൾ വീണ്ടും ഇതിന്റെ ജനപ്രീതി വർധിക്കാൻ കാരണമായേക്കാം.

ടിക് ടോക് വീഡിയോകൾ, ഇൻസ്റ്റഗ്രാം റീൽസ്, ഫേസ്ബുക് ഷോർട് വീഡിയോകൾ പോലെ തന്നെ വീഡിയോകളിൽ ഓഡിയോ സാമ്പിളുകൾ ചേർത്ത് വീഡിയോ ആസ്വാദകർക്ക് മികച്ച ഒരു അനുഭവം പ്രധാനം ചെയ്യാനുള്ള ഫീച്ചറുകൾ ഇപ്പോൾ തന്നെ യൂട്യൂബ് ഷോർട്സിൽ ലഭ്യമാണ്. കൂടുതൽ സേവനങ്ങൾ ലഭ്യമാകുന്നതോടുകൂടി ഇന്ത്യയിൽ നിരോധിച്ച ജനപ്രിയ ആപ്പ് ആയിരുന്ന ടിക് ടോക് പോലെ യൂട്യൂബ് ഷോർട്സും ഒരു തരംഗം ആകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് ഇന്ത്യയിൽ ആദ്യമായി യൂട്യൂബ് ഷോർട്ട്സ് അവതരിപ്പിച്ചത്.

2021 ജൂണിൽ യൂട്യൂബിന്റെ പരസ്യ വരുമാനം ഏകദേശം 700 കോടി ഡോളർ ആയിരുന്നു. ജൂണിൽ ലഭിച്ച വരുമാനത്തിൽ 

വളരെ പുതിയ വളരെ പഴയ