തെരുവു നായ പിന്നാലെ ഓടി, ജീവനും കൊണ്ടോടിയ യുവാവിനെ വാഹനം ഇടിച്ചു, ദാരുണാന്ത്യം

vadakaranews.com

വടകര: തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. എടച്ചേരി തലായി മീത്തലെ പറമ്പത്ത് നിഹാലാണ് വാഹനാപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. 

തലായി ടൗണില്‍ വെച്ചാണ് നിഹാലിന് പിന്നാലെ തെരുവു നായ ഓടിയത്. നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ജീവനും കൊണ്ടോടിയ നിഹാല്‍ റോഡില്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഹാലിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
വളരെ പുതിയ വളരെ പഴയ