ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മംഗലാട് ആളൊഴിഞ്ഞ റോഡ് സൈഡിലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും രാത്രി കാലങ്ങളിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യം ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ഭാഗമായി വാർഡ് മെമ്പർ എ. സുരേന്ദ്രൻന്റെ നേതൃത്വത്തിൽ ഹരിതകർമ്മ സേന നീക്കി തുടങ്ങി.
ഇരുളിന്റെ മറവിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യവും മറ്റും സ്വകാര്യസ്ഥലയുടമയുടെ പറമ്പിലേക്കും വ്യാപിക്കുന്നത് കൊണ്ട് നെറ്റ് കെട്ടി സംരക്ഷിച്ചിട്ടും നിർബാധം തുടരുകയായിരുന്നു. കടകളിലെയും, വീടുകളിലെയും അശ്രദ്ധമൂലം വലിച്ചെറിഞ്ഞ അജൈവ മാലിന്യം കുന്ന് കൂടി വലിയവിപത്താണ് ഉണ്ടാവുന്നത്. സ്ഥലം ഉടമ പ്രദേശത്ത് സി.സി ക്യാമറ സ്ഥാപിക്കും.
ജൈവ മാലിന്യങ്ങൾ ഉറവിടത്തിലും, അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്കും കൈമാറണം. ഉപയോഗശൂന്യമായ കിണറുകൾ, കുളങ്ങൾ, പൊതുഇടങ്ങൾ, വീട്ടുപറമ്പ് തുടങ്ങിയസ്ഥലങ്ങളിൽ മാലിന്യം അശ്രദ്ധമായി നിക്ഷേപിക്കുന്നത് കോടതി അലക്ഷ്യമാണെന്ന തിരിച്ചറിവ് സൂക്ഷിച്ചാൽ നിയമ നടപടി നേരിടേണ്ടി വരില്ല.
അങ്ങിനെ വലിച്ചെറിഞ്ഞിട്ടുണ്ടെങ്കിൽ സ്വന്തം ഉത്തരവാദിത്വത്തിൽ ഉടൻ നീക്കം ചെയ്യേണ്ടതാണ്. മാലിന്യ കൂമ്പാരത്തിൽ നിന്ന് ലഭിച്ച നിർണ്ണായക രേഖകൾ പോലീസിലും, പഞ്ചായത്തിലും അറിയിക്കുമെന്ന് ആയഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ പറഞ്ഞു.
Post a Comment