ചാലിൽ താഴെ സ്രാമ്പി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ayancheri

ആയഞ്ചേരി: ഒരുമയുടെ സന്ദേശം വിളിച്ചോതി ചാലിൽ താഴെ സ്രാമ്പി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇമാം ഫായിസ് വയനാട് ഇഫ്താർ സന്ദേശം നൽകി. ഇങ്ങനെയുള്ള ഒരുമിച്ചു കൂടൽ നാട്ടിൽ സമാധാനവും ഐക്യവും നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. മഹല്ല് പ്രസിഡണ്ട് മൊയ്തു വി.കെ, സെക്രട്ടറി ഫസലുറഹ്മാൻ, ഹമീദ് സഖാഫി, ജാഫർ വടക്കയിൽ, യൂനസ്. ടി.കെ, റിയാസ് കെ.കെ, ഹമീദ് ഹാജി, അബ്ദുല്ല എം.ടി.കെ, സമീർ വി.കെ, ശ്യാമപ്രസാദ്, നസീബ്. അലി വി.കെ, തുടങ്ങിയവർ പങ്കെടുത്തു

0/Post a Comment/Comments