സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; നിയന്ത്രണം വന്നേക്കും?

kerala electricity

ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം തുടർച്ചയായ ദിവസങ്ങൾ പത്തുകോടി യൂണിറ്റ് മറികടന്നു. ഇന്നലെ കേരളം ഉപയോഗിച്ചത് 10.035 കോടി യൂണിറ്റാണ്. ഏപ്രിൽ 13ന് 10.030 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞവർഷം ഏപ്രിൽ 28ന് രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റ് എന്ന റെക്കോഡാണ് രണ്ടുദിവസങ്ങളിലായി മറികടന്നത്. ഈവർഷം മാർച്ച് 13ന് 9.022 കോടി യൂണിറ്റും മാർച്ച് 14ന് 9.204 കോടി യൂണിറ്റും രേഖപ്പെടുത്തിയിരുന്നു. 

അതേസമയം പ്രധാന ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പ് ദിവസം തോറും ഒരുശതമാനം വീതം കുറയുകയാണ്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ 36 ശതമാനമായിരുന്നത് ഇന്ന് 35 ശതമാനമായി. ഉപയോഗം ഈ രീതിയിൽ വർധിച്ചാൽ നിലവിൽ വൈദ്യുതി തികയാതെ വരും. ഇതോടെ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് ലഭ്യമായ അധിക യൂണിറ്റിന് 10 രൂപ നിരക്കിൽ വാങ്ങേണ്ടി വരുമെന്നും വൈദ്യുതി ലഭിക്കാതെ വന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും വിദഗ്ധർ പറയുന്നു.

0/Post a Comment/Comments