പശുക്കടവ് പുഴയിൽ വീണ്ടും അപകടം, കുളിക്കാൻ ഇറങ്ങിയ യുവാവ് മരിച്ചു


പശുക്കടവ്: സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ദാരുണമായി മരണപ്പെട്ടു. 

ആറു പേരടങ്ങുന്ന സംഘം ഇന്ന് വൈകുന്നേരം 5മണിയോടെ പശുക്കടവ് പ്യാക്കം തോട് പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.  

കുറ്റിയാടി ഊരത്ത് പന്നിവയൽ കുറ്റിക്കട്ടിൽ ജിത്തിന്റെ മകൻ ഷാഹുൽ (കിച്ചു) 18 ആണു മരണപ്പെട്ടത്. 

ഷാഹുൽ തോട്ടിലെ കയത്തിൽ മുങ്ങിപ്പോവുകയായിരുന്നു,  ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഷാഹുലിനെ കണ്ടെത്തി കുറ്റിയാടി ഗവർമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 

വെള്ളം വളരെ കുറഞ്ഞ നിലയിലുള്ള പ്രദേശമായിട്ടും അപകടസാധ്യത കൂടുതലുള്ള മേഖലയായ പശുക്കടവു ഏക്കൽ പ്യാക്കം തൊടിലാണ് സംഭവം നടന്നത്.

സംഭവസ്ഥലത്ത് അപകടസൂചനകൾ വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ അവഗണിച് നിരവധി ആളുകളാണ് ഇവിടെ കുളിക്കാൻ പുഴയിൽ ഇറങ്ങുന്നത്.

പ്രദേശവാസികൾ പറയുന്നതനുസരിച്ച്, ഈ പ്രദേശം പുറത്തുനിന്ന് നോക്കുമ്പോൾ സുരക്ഷിതമെന്ന തോന്നൽ ഉണ്ടാകുന്നുവെങ്കിലും, അടിയിലുള്ള കുഴികളും മണൽ നീക്കങ്ങളും കാരണം അപകടസാധ്യത വളരെ കൂടുതലാണ്. നിലവിൽ വെള്ളത്തിന്റെ അളവ് കുറവായതിനാൽ അപകടം സംഭവിക്കില്ലെന്ന തെറ്റിദ്ധാരണയും ആളുകൾക്കിടയിൽ ഉണ്ടാകുന്നു. 

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ കൂടുതൽ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും, അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. 

0/Post a Comment/Comments