നബിദിനത്തിന് പായസവുമായി വാർഡ് മെമ്പർ രൂപയും കൂട്ടുകാരുമെത്തി

ayancheri news

ആയഞ്ചേരി: മുക്കടത്തും വയൽ ഇസത്തുൽ ഇസ്ലാം മദ്രസ മാനേജിംഗ് കമ്മിറ്റി സംഘടിപ്പിച്ച നബിദിനാഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ രൂപ കേളോത്തും സുഹൃത്തുക്കളുമെത്തി നബിദിനാഘോഷത്തിന് ആശംസകൾ നേർന്നു. വെറുംകയ്യോടെ ആയിരുന്നില്ല വരവ്. നബിദിനാഘോഷത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾക്ക് വിതരണം ചെയ്യാനുള്ള പായസവുമായി വാർഡ് മെമ്പർ രൂപയും സംഘവും  നബിദിനാഘോഷ പന്തലിലേക്ക് കടന്നുവന്നത് വിശ്വാസികൾക്ക് ഇരട്ടിമധുരമായി മാറി. 

കുന്നോത്ത് ശ്രീഹരി, കണ്ടോത്ത് രാജീവൻ, കണ്ടോത്ത് മനോജ്, ആച്ചമ്പത്ത് ശ്രീ ജിത്ത്, രാജൻ കേളോത്ത്, ചാത്തു കേളോത്ത്, രാജൻ നെല്ലിക്കണ്ടി, സുരേന്ദ്രൻ പറമ്പത്ത്, ബിജു കെ.പി, നികേഷ്, മനോജൻ എന്നിവർ അനുഗമിച്ചു. സ്നേഹവും, കാരുണ്യവും, സമാധാനവും  പഠിപ്പിച്ച പ്രവാചകൻ്റെ മാതൃക മൂല്യങ്ങൾ ചോർന്നുപോകുന്ന വർത്തമാനകാലത്ത് ഏറെ പ്രസക്തമാണ്.  മദ്രസ കമ്മിറ്റി പ്രസിഡൻറ് ടി കെ മൊയ്തു മാസ്റ്റർ, ജനറൽ സെക്രട്ടറി എൻ കെ ബഷീർ മാസ്റ്റർ, പിലാത്തോട്ടത്തിൽ അബ്ദുൽ കരീം ഹാജി, എം വി റഷീദ് മാസ്റ്റർ തുടങ്ങിയവർ സ്വീകരിച്ചു.

0/Post a Comment/Comments