കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം എൻ. ഡി.എ. സ്ഥാനാർഥി രാമദാസ് മണലേരി വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. രാവിലെ കാക്കുനിയിൽനിന്നാണ് പര്യടനം ആരംഭിച്ചത്.
തീക്കുനി, പൂമുഖം, മണിമല, പെരുവയൽ, ചാനിയംകടവ്, വെള്ളൂക്കര, കുറുന്തോടി, മുടപ്പിലായി, പാലയാട് തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി.
വെള്ളൂക്കരയിൽ നൽകിയ സ്വീകരണത്തിൻ പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ഗോപിനാഥ്, സജീവൻ മഠതിൽ, നാരായണൻ, സന്ദീപ്, ജീഷ്മ, പത്മനാഭൻ, സുരേഷ് നെരോത്ത്, സുജിത്ത് മറൂറ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ