ആയഞ്ചേരി: പയ്യോളി അങ്ങാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ പരിധിയിൽ ഉൾപ്പെടുന്ന ആയഞ്ചേരിയിൽ പുതിയ പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന്റെ ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പി.സി. ഷീബ നിവേദനം നൽകി.
ആയഞ്ചേരിയുടെയും സമീപ പ്രദേശങ്ങളുടെയും ജനസംഖ്യയും വികസനവും വർധിച്ച സാഹചര്യത്തിൽ, നിയമ-സമാധാന പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങൾക്ക് പൊലീസ് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായി ആയഞ്ചേരിയിൽ പുതിയ പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ അനുകൂല നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പി.സി. ഷീബ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ