ജലനിധി പൈപ്പുകൾ റോഡരികിൽ കൂട്ടിയിട്ടത് ദുരിതമായി; മഴയിൽ റോഡിലൂടെ വെള്ളപ്പാച്ചിൽ, യാത്രക്കാർക്ക് ഭീഷണി

ayancheri

മക്കൾ മുക്ക്: ജലനിധി പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന വലിയ പൈപ്പുകൾ റോഡരികിൽ കൂട്ടിയിട്ട നിലയിൽ തുടരുന്നത് നാട്ടുകാർക്ക് വലിയ ദുരിതമാകുന്നു. പൈപ്പുകൾ ഡ്രൈനേജിന് മുകളിലായാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതുമൂലം മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകാൻ കഴിയാത്ത സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ റോഡ് സൈഡിലെ മണ്ണ് മുഴുവൻ റോഡിൽ ഒഴുകിയ നിലയിൽ ആണു.  അത് കാരണം വാഹനങ്ങൾ കടന്നു പോകുമ്പോൾ വലിയ രീതിയിൽ പൊടി പാറുന്നുണ്ട്. 

ഡ്രൈനേജ് മണ്ണും മാലിന്യങ്ങളും നിറഞ്ഞ് അടഞ്ഞുകിടക്കുന്നതിനാൽ ചെറിയ മഴ പെയ്താലും വെള്ളം റോഡിലൂടെ ഒഴുകുകയാണ്. ഇതോടെ റോഡിന്റെ പലഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും വാഹനയാത്ര അപകടാവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു.

പ്രദേശത്ത് മഴ ശക്തമായാൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടിയന്തരമായി ഡ്രൈനേജ് ശുചീകരിക്കുകയും റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകൾ മാറ്റി സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

0/Post a Comment/Comments