ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ വാർഡ് മെമ്പർ സ്വന്തം ചെലവിൽ ഡ്രെയിനേജുകൾ ശുചീകരിച്ച് മാതൃകയായി. മഴക്കാലത്ത് റോഡിലൂടെ വെള്ളം ഒഴുകി ഗതാഗതത്തിനും നാട്ടുകാർക്കും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം പരിഹരിക്കാനാണ് നടപടി സ്വീകരിച്ചത്.
വാർഡിലെ ഡ്രെയിനേജുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണ്ണും നീക്കം ചെയ്ത് മുഴുവൻ ചാലകളും വൃത്തിയാക്കി. ഒതയോത് മുക്കിൽ ക്വറി വേസ്റ്റ് ഇട്ട് താത്കാലികമായി റോഡിലെ വെള്ളം കെട്ടി നില്കുന്നത് ഒഴിവാവക്കുകയും ചെയ്തു. മഴക്കാലം കഴിഞ്ഞ ഉടനെ കോളനി റോഡ് താർചെയ്യുന്ന പ്രവൃത്തിക്കുള്ള ഫണ്ട് കണ്ടെത്തി പ്രവൃത്തി നടത്തുമെന്നും അദ്ദേഹംപറഞ്ഞു. ഡ്രൈനെജിൽ കിടന്നിരുന്ന മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തതോടെ റോഡിലൂടെ വെള്ളം ഒഴുകുന്നത് ഒഴിവാകുകയും വെള്ളം മുഴുവൻ ഡ്രെയിനേജുകളിലൂടെ സുഗമമായി ഒഴുകുകയും ചെയ്തു.
സ്വന്തം ചെലവിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ മുന്നിട്ടിറങ്ങിയ വാർഡ് മെമ്പറായ കാണ്ണോത് ദാമോദരൻൻ്റെ പ്രവർത്തനത്തെ നാട്ടുകാർ അഭിനന്ദിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹാരം കാണാനുള്ള ഈ ഇടപെടൽ മാതൃകാപരമാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ