കോട്ടപ്പള്ളിയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു

vadakara news

കോട്ടപ്പള്ളി: വിശുദ്ധ ഹജ്ജ് കർമത്തിനിടെ മക്കയിൽ നിര്യാതനായ ചന്ദ്രോത്ത് ഹസ്സൻകുട്ടി ഹാജിയെയും കഴിഞ്ഞ ദിവസം വിടപറഞ്ഞ എളവനക്കണ്ടി സൂപ്പിയെയും അനുസ്മരിച്ച് കോട്ടപ്പള്ളി ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

കോട്ടപ്പള്ളി സി.എച്ച്. സൗധത്തിൽ നടന്ന ചടങ്ങിൽ ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി. മൊയ്‌ദു അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ ചുണ്ടയിൽ മൊയ്‌ദു ഹാജി ഉദ്ഘാടനം നിർവഹിച്ചു. ടൗൺ മഹല്ല് ഖതീബ് അഷ്‌റഫ് യമാനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പോയത്ത് അബ്ദുറഹിമാൻ മാസ്റ്റർ, പി. ഇബ്രാഹിം ഹാജി, ഫൈസൽ കോട്ടപ്പള്ളി, സി.എം. ബഷീർ മാസ്റ്റർ, സഈദ് റഹ്മാനി, ടി. കുഞ്ഞമ്മദ് മാസ്റ്റർ, കെ.കെ. ശരീഫ്, ഷബീർ വി, അർഷാദ് ഒ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ശാഖ ജനറൽ സെക്രട്ടറി കുന്നോത്ത് കുഞ്ഞബ്ദുള്ള സ്വാഗതവും പാറകടവത്ത് മൊയ്‌ദു നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ഇരുവരുടെയും സമൂഹത്തിനും പ്രദേശത്തിനും നൽകിയ സേവനങ്ങൾ അനുസ്മരിച്ച് അനുശോചനം അർപ്പിച്ചു.

0/Post a Comment/Comments