പയ്യോളി: പയ്യോളി ദേശീയപാതയിൽ തീർത്ഥ ഇന്റർനാഷണൽ ഹോട്ടലിന് സമീപം ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കുറ്റ്യാടി തീക്കുനി നടുവിലക്കണ്ടി ജസ്‌ന (24) ആണ് മരിച്ചത്.
അപകടത്തിൽ ജസ്‌നയുടെ ഭർത്താവിനും ഒന്നരവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. ചേരാപുരം കുളങ്ങരതാഴ ഇല്ലത്ത് ഷംസീർ, ഇവരുടെ ഒന്നരവയസ്സുള്ള കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ട് 6.15-ഓടെയായിരുന്നു അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിന് പുറകിൽ ഇതേ ദിശയിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജസ്‌ന ബസ്സിനടിയിൽപ്പെടുകയും സംഭവസ്ഥലത്തുതന്നെ മരിക്കുകയുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ