ലഹരിക്കെതിരെ ജനവികാരം ആയഞ്ചേരിയിൽ ഓപറേഷൻ തൂഫാൻ റാലി

ayancheri varthakal

ആയഞ്ചേരി: ലഹരിമുക്ത നാടിനായി യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന 'ഓപറേഷൻ തൂഫാൻ' ക്യാമ്പയിന് എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു. ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ലഹരിവിരുദ്ധ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് എം. മഹ്മൂദ് അധ്യക്ഷത വഹിച്ചു. കെ.ടി. അബ്‌ദുറഹ്മാൻ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വി.പി. കുഞ്ഞമ്മത് മാസ്റ്റർ, ഇബ്രാഹിം മുറിച്ചാണ്ടി, എം.എം. മുഹമ്മദ്, ഹാരിസ് മുറിചാണ്ടി, എം.പി. ഷാജഹാൻ, മൻസൂർ എടവലത്ത്, സി.കെ. ഗഫൂ ർ, കായക്കണ്ടി ഹമീദ്, എ.കെ.അ ബുല്ല, എം.എം. നഷീദ ടീച്ചർ, സാറ വെള്ളിലാട്ട്, എ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments