ദോഹ: ഖത്തര്‍ ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ‘വിവാദ റഫറി’ മത്തേയുലഹോസ് ഉണ്ടാവില്ല. അര്‍ജന്റീനയും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെലഹോസിന്റെ റഫറിയിങ് വന്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു.
18 കാര്‍ഡുകളാണ് ലഹോസ് പുറത്തെടുത്തത്ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ട മത്സരംകൂടിയായിരുന്നു അത്. അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി, ഗോള്‍ കീപ്പര്‍ എമിലിയാനോമാര്‍ട്ടിനെസ് എന്നിവരെല്ലാം റഫറിക്കെതിരെ രംഗത്തെത്തിയിരുന്നു.
ലോകകപ്പ് പോലുള്ള മത്സരം നിയന്ത്രിക്കാന്‍ അല്‍പം കൂടി നിലവാരമുള്ള റഫറിമാരെനിയോഗിക്കണമെന്ന് മെസി കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഇപ്പോഴിതാലഹോസിനെ നാട്ടിലേക്ക് പറഞ്ഞയച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ലൂസേഴ്‌സ് ഫൈനല്‍ ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ഇനി ലോകകപ്പിൽ അവശേഷിക്കുന്നത് ഈമത്സരങ്ങളിൽ ലഹോസ് ഉണ്ടാവില്ല അതേസമയം ലഹോസിനെ ഒഴിവാക്കിയെന്ന് ഫിഫയോറഫറിയിങ്ങ് പാനലോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Post a Comment