നാദാപുരത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

Nadapuram News

നാദാപുരം: നാദാപുരത്ത് കുളിക്കാനായി പുഴയിൽ ഇറങ്ങിയ രണ്ട് പേരിൽ ഒരാൾ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ചെക്യാട് മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹമൂദിന്റ മകൻ സഹൽ ആണ് (15) മുങ്ങിമരിച്ചത്. നാദാപുരം ജാമിയ ഹാഷിമിയ രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. മയ്യഴി പുഴയുടെ ഭാഗമായ ജാതിയേരി കൊയിലോത്ത് പാറ കടവിലാണ് സംഭവം. പുഴയിൽ അടിയൊഴുക്കുള്ള ഭാഗത്താണ് അപകടം. 13 വിദ്യാർത്ഥികളാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. 

സഹലിനൊപ്പം ഒഴുക്കിലകപ്പെട്ട മാമുണ്ടേരി സ്വദേശി അജ്മലിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഏറെ നേരം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ സഹലിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

0/Post a Comment/Comments