കുറുക്കന്റെ കടിയേറ്റു നിരവധി പേർക്ക് പരിക്ക്

Ayancheri News

ആയഞ്ചേരി: പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്തുള്ള നിരവധിയാളുകളെ കുറുക്കൻ കടിച്ചു. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കടിയേറ്റ എട്ട് പേരെ വടകര ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് വയസ്സുള്ള കുട്ടിയെ ഉൾപ്പടെ വീട്ടിനകത്ത് കയറിയാണ് കടിച്ചത്.

പൈങ്ങോട്ടായി ഭാഗത്ത് നിന്നും പുനത്തിക്കണ്ടി മൊയ്തു, കൊല്ലങ്കണ്ടി കുഞ്ഞാമി, കോന്തനാരി ജലീൽ എന്നിവരെയും കോട്ടപ്പള്ളി പള്ളിമുക്ക് ഭാഗത്തുള്ള പുനത്തിൽ മൊയ്തു ഹാജി, മൊയ്തു ഹാജിയുടെ മകന്റെ മകൾ പുനത്തിൽ ഫാത്തിമ, കുണ്ടു ചാലിൽ ഹസീന, കണ്ണങ്കണ്ടി ലീല, കണ്ണങ്കണ്ടി വനജ എന്നിവർക്കാണ് കടിയേറ്റത്. കൈക്കും കാലിനുമാണ് കടിയേറ്റത്. നെഞ്ചിൽ മാന്തലേറ്റവരുമുണ്ട്. കുറുക്കന് ഭ്രാന്തുണ്ടോയെന്ന സംശയത്തിലാണ് നാട്ടുകാർ.

0/Post a Comment/Comments