മദ്രസ പരിസരത്ത് പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു.

മദ്രസ പരിസരത്ത് പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു.

നാദാപുരം: മദ്രസ പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. നാദാപുരം പേരോട് സ്വദേശി തട്ടാറത്ത് വീട്ടിൽ അബൂബക്കർ നൗഷാദ് (34) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. 

ഞായറാഴ്ച്ച രാത്രി അരൂർ കല്ലുമ്പുറത്ത് മദ്രസ പരിസരത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. പ്രതിസഞ്ചരിച്ച KL 18 AC 3303 നമ്പർ സിഫ്റ്റ്കാറിൽ പോലീസ് നടത്തിയ പരിശോധനയിൽ 350 പാക്കറ്റ്ഹാൻസ്, 175 പാക്കറ്റ് കൂൾ ലിപ്പ് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളും, 12450 രൂപയും കണ്ടെത്തി. 

കാർ പോലീസ് കസ്റ്റഡിയിലെടുത്തു. മേഖലയിൽ വിവിധ സ്ഥലങ്ങളിൽ സ്ക്കൂൾ വിദ്യാർത്ഥികൾ ഉൾപെടെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

0/Post a Comment/Comments