കുറ്റ്യാടി വേളം ഭാഗത്ത് അജ്ഞാത ജീവി; പുലിയെന്ന് അഹം.

kuttiyadi, velom
വടകര: വേളം പഞ്ചായത്തിലെ തീക്കുനി, തൂവ്വമല പ്രദേശത്ത് പുലിയെ കണ്ടതായി അഭ്യൂഹം. ഇതോടെ നാട്ടുകാർ ഭീതിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടുവരാന്തയിൽ ഇരുന്നു പുസ്തകം വായിക്കുകയായിരുന്ന വിദ്യാർഥി അജ്ഞാത ജീവി ഓടിപ്പോകുന്നത് കണ്ടത്. പ്രദേശത്തെ ഒരു വീട്ടമ്മയും പുലിയെന്നു തോന്നിക്കുന്ന ജീവി വീടിന് മുന്നിലൂടെ ഓടിപ്പോകുന്നത് കണ്ടിരുന്നു. 

വനം വകുപ്പും, പൊലീസും സ്ഥലത്ത് പരിശോധന നടത്തി പുലിയുടേതിനേക്കാൾ ചെറുതാണ് കാൽപ്പാടുകളെന്നും കുറുനരി പോലുള്ള ഏതെങ്കിലും ജീവിയാകാനാണ് സാധ്യതയെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. വനമേഖലയുമായി ബന്ധമില്ലാത്ത പ്രദേശത്ത് അജ്ഞാത ജീവിയെ കണ്ടതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. പശുക്കൾ ഉൾപ്പെടെ വളർത്തുമൃഗങ്ങളുള്ളവരും ഭീതിയിലാണ്.

0/Post a Comment/Comments