1876-റിൽ അലക്സാണ്ടർ ഗ്രഹാംബെൽ ടെലിഫോൺ കണ്ടുപിടിച്ചു. 1920-തിൽ ലോകത്തിലെ ആദ്യത്തെ വാണിജ്യപ്രക്ഷേപണനിലയം പീറ്റ്സ്ബർഗിൽ ആരംഭിച്ചതോടുകൂടി വയർലെസ് മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ നടന്നു. ഇതേ തുടർന്ന് 1926-റിൽ ബെർലിൻ ഹാംബർഗ്ലൈനിൽ ട്രെയിനിൽ ഉപയോഗിക്കാവുന്ന ഫോൺ നിലവിൽവന്നു. എന്നാൽ സെല്ലുലാർ ഫോണിന്റെ അടിസ്ഥാന ആശയങ്ങൾ രൂപപ്പെട്ടത് 1947-യിൽ മാത്രമാണ് ഒട്ടേറെ ബേസ് സ്റ്റേഷനുകളെ ഒരു സർവീസ് ഏരിയയായി തിരിക്കുന്നതായിരുന്നു ഈ വയർലെസ് കമ്മ്യൂണിക്കേഷന്റെ പ്രത്യേകത. സർവീസ് ഏരിയകൾ മൾട്ടിപ്പിൾ സെൽസ് ആകുന്നതോടെ ഒരു ബേസ് സ്റ്റേഷനിൽ നിന്ന് മറ്റൊരു ബേസ് സ്റ്റേഷനിലേക്ക് കോളുകൾ പ്രവഹിക്കുന്നു. അന്നത്തെ പ്രധാന ടെലിഫോൺ കമ്പനി ബെൽലാബ്സും, എ ടി ആന്റ്ടി തുsങ്ങിയ കമ്പനികളും ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തിവിരുന്നു. 1968-ൽ കുറച്ചുകൂടി വിശാലമായ ഏരിയകൾ കവർ ചെയ്യാവുന്ന ബ്രോഡ്കാസ്സിംഗ് ടവറുകൾ രംഗത്തെത്തി. ഇതേ തുടർന്ന് മോട്ടോറോള കമ്പനി ചിക്കാഗോയിൽ സെല്ലുലാർ ഫോണിന്റെ ഒരു മാതൃക നിർമിച്ചു.
ഈ സമയത്തുതന്നെ ഡോ: മാർടിൻ കൂപ്പർ വിജയകരമായ സെൽഫോൺ സംഭാഷണത്തിനു വേണ്ടി അഹോരാത്രം പണിപ്പെട്ടുകൊണ്ടിരുന്നു. 1973-യിൽ അദ്ദേഹം ആദ്യമായി സ്വയം ഉണ്ടാക്കിയ സെൽഫോണിൽ നിന്ന് സംസാരിച്ച് ചരിത്രത്തിലെ ആദ്യ സെൽഫോൺ കോൾ നടത്തി. അന്ന് അദ്ദേഹം നിർമിച്ച സെൽഫോണിന് ഒരു കിലോഗ്രാമോളം തൂക്കമുണ്ടായിരുന്നു. 1980 കളിൽ സെൽഫോണിന്റെ പ്രവർത്തനം കൂടുതൽ വ്യാപകമായി. 1981-ൽ മോട്ടോറോളയും അമേരിക്കൻ റേഡിയോ ടെലഫോണും സംയുക്തമായി യു.എസ്. സെല്ലുലർ റേഡിയോ ടെലഫോൺ സിസ്സം പരീക്ഷിച്ചു. അന്ന് സെല്ലുലാർ ഫോൺ പ്രവർത്തിച്ചിരുന്നത് 800-900 ഫ്രീക്വൻസി ബാൻഡിലായിരുന്നു അതുകൊണ്ടു തന്നെ അവയുടെ പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് പൂർണ സംതൃപ്തി നൽകിയിരുന്നില്ല. ഇതേത്തുടർന്ന് നവീനങ്ങളായ സാങ്കേതികവിദ്യകൾ ഉടലെടുക്കുകയും ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ സെല്ലുലാർ മേഖല വളരുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് ഇനഭൂരിപക്ഷത്തെ കൈയിലെടുക്കുകയും അതുപോലെ തന്നെ വളരെയധികം സേവനങ്ങൾ ഒറ്റയടിക്ക് നൽകുകയും ചെയ്ത ഒരു സംവിധാനം ലോകത്തിൽ അധികമില്ല. അതുതന്നെയാണ് സെല്ലുലാർ മേഖലക്ക് കൈവന്നിരിക്കുന്ന പ്രാധാന്യത്തിന്റെ കാരണവും.
Post a Comment