റമസാൻ; ഗൾഫ് രാജ്യങ്ങളിൽ ആരംഭം വ്യാഴാഴ്ചയാകാൻ സാധ്യത

ramadan kareem

റിയാദ്
: ഗൾഫ് രാജ്യങ്ങളിൽ റമസാൻ വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഗോളശാസ്ത്ര വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി കാണാൻ പ്രയാസമാണ്. കാരണം രാത്രി 8.30നാണ് ചന്ദ്രൻ ഉദിക്കുക. സൂര്യാസ്തമയത്തിന് 9 മിനിറ്റ് മുമ്പ് അസ്തമിക്കുകയും ചെയ്യും. ചന്ദ്രൻ സൂര്യന് മുമ്പ് അസ്തമിക്കുന്നതിനാൽ, മാസപ്പിറവി ദൃശ്യമാകില്ല. 

ബുധനാഴ്ച വൈകുന്നേരം മേഘങ്ങൾ ഇല്ലെങ്കിൽ മാസപ്പിറവി ദൃശ്യമാകും. ഇക്കാരണത്താൽ, വ്യാഴാഴ്ച റംസാൻ ആരംഭിക്കുമെന്ന് പ്രിൻസ് സുൽത്താൻ സയൻസ് ആൻഡ് ടെക്നോളജി സെന്ററിലെ ഗോളശാസ്ത്ര വിഭാഗം സൂപ്പർവൈസർ ഡോ. അലി അൽശുക്രി അഭിപ്രായപ്പെട്ടു.

0/Post a Comment/Comments