യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

VADAKARA NEWS

കോഴിക്കോട്: യുവ ഡോക്ടറെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കോഴിക്കോട് പാലാഴിയിലെ കൂട്ടുകാരിയുടെ ഫ്ളാറ്റിലാണ് തൻസിയയെ മരിച്ച നിലയിൽ കണ്ടത്. കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർഥിയാണ്ത ൻസിയ. കൂടെ പഠിച്ച സുഹൃത്തും ഡോക്ടറുമായ ജസ്ല കുടുംബസമേതം താമസിക്കുന്ന പാലാഴി പാലയിലെ ഫ്ളാറ്റിൽ ഏഴാംനിലയിലെ ഏഴ് എഫിൽ ചൊവ്വാഴ്ച രാത്രിയാണ് തൻസിയ എത്തിയത്. ഇന്ന് രാവിലെയാണ് തൻസിയെ മരിച്ചനിലയിൽ കണ്ടത്.

ഭക്ഷണം കഴിച്ചശേഷം കിടന്ന തൻസിയ രാവിലെ വിളിച്ചിട്ടും വാതിൽ തുറന്നില്ല. പിന്നീട് ഫ്ളാറ്റ് ജീവനക്കാരുടെ സഹായത്തോടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോൾ വായിൽനിന്ന് നുരയും പതയും വന്നനിലയിൽ കമിഴ്ന്നു കിടക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തൻസിയയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

തൻസിയ അപസ്മാരവുമായി ബന്ധപ്പെട്ട്ചി കിത്സയിലായിരുന്നതായി പൊലീസ് പറഞ്ഞു. അപസ്മാരം കൂടിയതാകാം മരണ കാരണമെന്നാണ് നിഗമനം. തൻസിയ അപസ്മാരരോഗത്തിനുള്ള ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കണിയാമ്പറ്റ പരേതനായ പള്ളിയാൽ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് അഞ്ചരയോടെ മൃതദേഹം സ്വദേശമായ കണിയാമ്പറ്റയിലേക്ക് കൊണ്ടുപോയി. അടുത്തിടെയാണ് തൻസിയയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ്: ഫരീദ്

0/Post a Comment/Comments