എസ്.ഐ.ആർ ഫോം സമർപ്പിച്ചോ?; ബി.എൽ.ഒ നിങ്ങളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്ന് എളുപ്പം പരിശോധിക്കാം; ഇതാ ഒരു ഗൈഡ്



വോട്ടർ എന്യൂമറേഷൻ ഫോം നിങ്ങളുടെ ബൂത്ത് ലെവൽ ഓഫിസർക്ക് അല്ലെങ്കിൽ ഓൺലൈനായി സമർപ്പിച്ചിട്ടുണ്ടെങ്കിൽ, അത് തെരഞ്ഞെടുപ്പ് കമീഷൻ പോർട്ടലിൽ അപ്ലോഡ് ചെയ്‌തിട്ടുണ്ടോ എന്ന് നിങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും. വേഗമേറിയതും ലളിതവുമാണ് ഈ പ്രക്രിയ. നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെ ഇത് ചെയ്യാൻ കഴിയും. .


ഘട്ടം 1: തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിലേക്ക് പോകുക


https://voters.eci.gov.in/ കയറിയാൽ വെബ്സൈറ്റിൻ്റെ ഹോം പേജ് ലഭ്യമാവും.


ഘട്ടം 2: എന്യൂമേറഷൻ ഫോം പേജ് തുറക്കുക


ഇതിനായി ഹോംപേജിൽ കാണുന്ന 'ഫിൽ എന്യൂമേറഷൻ ഫോമി'ൽ ക്ലിക്ക് ചെയ്യുക. ഇത് ലോഗിൻ ചെയ്താൽ പേജ് തുറക്കും.


ഘട്ടം 3: സൈൻ അപ്പ് ചെയ്യുക (പുതിയ ഉപയോക്താക്കൾ)


നിങ്ങൾ പുതിയ ആളാണെങ്കിൽ 'സൈൻ അപ്പ്' ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ, ഓപ്ഷണൽ ഇമെയിൽ, കാപ്‌ച എന്നിവ നൽകുക.


ഘട്ടം 4: ലോഗിൻ ചെയ്യുക (നിലവിലുള്ള ഉപയോക്താക്കൾക്കായി)


'ലോഗിൻ' ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈൽ നമ്പറും കാപ്‌ചയും നൽകുക. തുടർന്ന് "റിക്വസ്റ്റ് ഒ.ടി.പി' തെരഞ്ഞെടുക്കുക. ലോഗിൻ ചെയ്യുന്നതിന് ഒ.ടി.പി നൽകി വെരിഫൈ ചെയ്യുക.


ഘട്ടം 5: 'ഫിൽ എന്യൂമറേഷൻ ഫോം' എന്നതിലേക്ക് മടങ്ങുക


ലോഗിൻ ചെയ്തതതിനുശേഷം, നിങ്ങളുടെ പേര് മുകളിൽ ദൃശ്യമാകും. 'ഫിൽ എന്യൂമറേഷൻ ഫോം' എന്നതിൽ വീണ്ടും ക്ലിക്ക് ചെയ്യുക.


ഘട്ടം 6: നിങ്ങളുടെ EPIC നമ്പർ നൽകുക.


ബോക്സിൽ നിങ്ങളുടെ EPIC (വോട്ടർ കാർഡ്) നമ്പർ ടൈപ്പ് ചെയ്യുക.


ഘട്ടം 7: നിങ്ങളുടെ ഫോം സെർച്ച്


'സെർച്ച്' ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഫോം സ്റ്റാറ്റസ് തൽക്ഷണം പ്രദർശിപ്പിക്കും.


ഘട്ടം 8:

 ഫോം അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഫോം ഇതിനകം XXXXX എന്ന മൊബൈൽ നമ്പറിൽ സമർപ്പിച്ചിട്ടുണ്ട്...' എന്ന് പറയുന്ന ഒരു സന്ദേശം ദൃശ്യമാകും. അതായത് നിങ്ങളുടെ ബി.എൽ.ഒ അത് അപ്ലോഡ് ചെയ്തു എന്നർഥം.


ഘട്ടം 9:

ഫോം അപ്‌പ്ലോഡ് ചെയ്തിട്ടില്ലെങ്കിൽ

അത്തരമൊരു സന്ദേശം ദൃശ്യമാകില്ല. പകരം ഒരു പുതിയ ഫോം പേജ് തുറന്നേക്കാം.


ഘട്ടം 10:

 എന്തെങ്കിലും തെറ്റ് തോന്നിയാൽ

പ്രദർശിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ തെറ്റാണെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ഫോം സമർപ്പിച്ചിട്ടില്ലെങ്കിലും സ്റ്റാറ്റസ് 'സമർപ്പിച്ചിരിക്കുന്നു' എന്ന് കാണിക്കുകയാണെങ്കിൽ നിങ്ങളുടെ പ്രാദേശിക ബി.എൽ.ഒയെ ഉടൻ ബന്ധപ്പെടുക.


ശ്രദ്ധിക്കുക: ഡിസംബർ 4 വരെ ബി.എൽ.ഒകൾ

ഫോമുകൾ അപ്ലോഡ് ചെയ്യുന്നത് തുടരും. നിങ്ങളുടെ സ്റ്റാറ്റസ് ഇതുവരെ അതിൽ കാണിക്കുന്നില്ലെങ്കിൽ ബി.എൽ.ഒമാരെ ആവർത്തിച്ചു വിളിക്കുന്നത് ഒഴിവാക്കുക. അപ്ഡേറ്റ് ഇപ്പോഴും പുരോഗമിക്കുന്നുണ്ടാകാം. കൂടാതെ ബി.എൽ.ഒകൾ ജോലിയിൽ മുഴുകിയിരിക്കുകയാണെന്നതും പരിഗണിക്കുക.


(എന്തെങ്കിലും ആശയക്കുഴപ്പം നേരിടുന്നുണ്ടെങ്കിൽ സൈറ്റിലെ സന്ദേശം ശ്രദ്ധിക്കുകയും സഹായത്തിനായി നിങ്ങളുടെ ബി.എൽ.ഒയുമായി ബന്ധപ്പെടുകയും ചെയ്യുക.)

0/Post a Comment/Comments