കുറ്റ്യാടിയിലെ ബൂത്ത് കയ്യേറ്റം പൊലീസ് നിസംഗത അവസാനിപ്പിക്കണം യൂത്ത്ലീഗ്

Kuttiyadi

കുറ്റ്യാടി: കുറ്റ്യാടി നടുപ്പൊയിൽ യുപി സ്കൂൾ 122ാം പോളിംങ് ബൂത്തിലെ യുഡിഎഫ് ബൂത്ത് ഏജന്റ് മാരായ രാഹുൽ ചാലിനെയും ഷെഫീക്ക് ടി കെ, ലത്തീഫ് എന്നിവരെ ആക്രമിച്ച നടപടി ജനാധിപത്യത്തിന്റെ അർത്ഥമെന്തെന്ന് ഇനിയും മനസ്സിലാവാത്ത സിപിഎം പ്രവർത്തകരുടെ നടപടി പ്രതിഷേധാരർഹമാണ്. കള്ള വോട്ട് തടഞ്ഞതാണ് കാരണം.  

വ്യാജവോട്ട് ചെയ്യാനെത്തിയ വ്യക്തി ബൂത്തിൽ നിന്ന് ഇറങ്ങിയോടുന്നത് പോലീസ് നോക്കി നിൽക്കുകയായിരുന്നു. സിപിഎം പ്രവർത്തകർ ബൂത്തിനുള്ളിൽ കയറി രാഹുലിനെ ക്രൂരമായി ആക്രമികുകയും നരനായാട്ട് നടത്തിയപ്പോൾ പൊലീസ് അനങ്ങിയില്ല. പിന്നാലെ യുഡിഎഫ് പ്രവർത്തകരായ ഷഫീഖിനും ലത്തീഫിനും പോലീസ് സാന്നിധ്യത്തിൽ മർദ്ദനമേറ്റു. ബൂത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടാൻ അധികൃതർ തയ്യാറാവണം.

തെരഞ്ഞെടുപ്പിനെ അക്രമത്തിന്റെയും തെമ്മാടിത്തത്തിന്റെയും ദിനമാക്കി മാറ്റുന്ന പ്രവണത സി.പി.എം അവസാനിപ്പിക്കണമെന്നും കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. രാഹുലിന്റെ വീട് നേതാക്കൾ സന്ദർശിച്ചു നിയോജകമണ്ഡലം ലീഗ് സെക്രട്ടറി മൻസൂർ ഇടവലത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സി എ നൗഫൽ,
കെ വി മുഹമ്മദലി, ലത്തീഫ് ചുണ്ട, നൗഫൽ സി വി, ഷൗകത്ത് വടയം, സുഹൈൽ വടയം എന്നിവർ സംഘത്തിലുണ്ടായിരുന്നു.

0/Post a Comment/Comments