ആയഞ്ചേരി : കാറ്റും, മഴയും, ഇരുട്ടും, മഞ്ഞും, വെയിലും വകവെക്കാതെ ഒരു നാടിന് വെളിച്ചം പകരുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്ക് ആദരവും, മഴക്കോട്ട് സ്‌നേഹസമ്മാനവും നൽകി. നാട് മുഴുവൻ വെളിച്ചമേകാൻ ത്യാഗം ചെയ്യുന്നവർ എന്നും അഭിമാനമാണ്.
കാറ്റൊന്ന് വീശിയാലും ശക്തമായ മിന്നൽ പിണരുകളും മറ്റ് പ്രകൃതി ദുരന്തങ്ങളിലും ജീവൻ പണയം വെച്ചാണ് KSEB ജീവനക്കാരുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. അമിത വൈദ്യുത പ്രവാഹത്തിലൂടെ പൊട്ടി വീഴുന്ന കമ്പികളും മരങ്ങൾ കട പുഴകി വീണ് പോസ്റ്റ് മുറിയുമ്പോഴും അല്പ സമയം വൈദ്യുതി നിന്നാൽ ഫോൺ കോളുകളുടെ നിലയ്ക്കാത്ത പ്രവാഹത്തിന് പരിഹാരം തേടി ഓടിനടക്കുന്നവരുടെ വേവലാതികൾ നാം തിരിച്ചറിയണം. അതിനിടയിൽ അപകടങ്ങളിലൂടെ ജീവൻ പൊലിഞ്ഞു പോകുന്നവർ ഏറെയാണ്. അവരുടെ സുരക്ഷ നമ്മുടെ കൂടി ഉത്തരവാദിത്വമാണ്.
അപകടകരമായ ജോലിയിലുള്ള കരാർ ജീവനക്കാരെ സ്ഥിരം നിയമനം നൽകി സുരക്ഷ വർദ്ധിപ്പിക്കാനും ശ്രദ്ധപതിയേണ്ടിയിരിക്കുന്നു. ചടങ്ങിൽ കെ.എസ്. ഇ.ബി അസിസ്റ്റൻ്റ് എഞ്ചിനീയർ ടി. കെ അനിൽകുമാറിനെ ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ