ഇരുപത്തിഏഴ് കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍; എത്തിച്ചത് ഭര്‍ത്താവെന്ന് യുവതിയുടെ മൊഴി

vadakara news

പേരാമ്പ്ര: ഇരുപത്തിഏഴ് കാരിയെ ബലാത്സംഗം ചെയ്തു വെന്ന കേസില്‍ വേളം പെരുവയല്‍ സ്വദേശി അറസ്റ്റില്‍. മടക്കുമൂലയില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (35) പേരാമ്പ്ര സി.ഐ. എം.സജീവ് കുമാര്‍ അറസ്റ്റുചെയ്തത്. ഭര്‍ത്താവാണ് പ്രതിയുടെ അടുത്തേക്ക് യുവതിയെ എത്തിച്ചു നല്‍കിയതെന്നാണ് മൊഴി. കേസില്‍ കൂട്ടുപ്രതിയായ ഇയാളെ പിടികൂടാനായിട്ടില്ല.


ഓഗസ്റ്റ് 14ന് ആശുപത്രിയില്‍ മാതാവിനൊപ്പം ഡോക്ടറെ കാണാനായിപ്പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്. 15ന് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ യുവതി ഹാജരാവുകയായിരുന്നു. മരിക്കണമെന്ന ഉദ്ദേശ്യത്തോടെ കൊയിലാണ്ടി ഭാഗത്തേക്ക് ഇറങ്ങിത്തിരിച്ചതാണെന്നും പിന്നീട് മക്കളെ ഓര്‍ത്ത് മനം മാറ്റം വന്നതിനാല്‍ ബന്ധുവീട്ടില്‍ പോയിതിരികെ വരുകയായിരുന്നു വെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.


ഇതിനൊപ്പമാണ് 2018ല്‍ പീഡനത്തിന് ഇരയായതിന്റെ കാര്യം യുവതി വെളിപ്പെടുത്തിയത്. തൊട്ടില്‍പ്പാലത്തിന് അടുത്തുള്ള ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടക വീട്ടിലും വെച്ച് രണ്ടു തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. തൊട്ടില്‍പ്പാലം ഭാഗത്തേക്ക് പോയപ്പോള്‍ ഭര്‍ത്താവാണ് പ്രതിയുടെ അടുത്തേക്ക് എത്തിച്ചതെന്നാണ് മൊഴിയെന്ന് പോലീസ് പറഞ്ഞു.

0/Post a Comment/Comments