ആയഞ്ചേരി: ലോക ജലദിനത്തിൽ വരണ്ട പാടത്ത് കുപ്പിവെള്ളമൊഴിച്ച് നെൽകർഷകർക്ക് ഐക്യദാർഡ്യവുമായി പഞ്ചായത്ത് മെമ്പർ എ.സുരേന്ദ്രൻ പ്രതിഷേധിച്ചു. കനാൽ തുറന്ന് രണ്ടാഴ്ചക്കാലമായിട്ടും ഒരു തുള്ളി വെള്ളം പോലും കർഷകർക്ക് അനുഗ്രഹമായി എത്തിയിട്ടില്ല.
നെൽകൃഷിക്ക് യോജ്യമായ സമയത്ത് വെള്ളമെത്താത്തത് കൊണ്ട് കർഷകർ ഏറെ പ്രതിസന്ധി നേരിടുകയാണ്. വർദ്ധിച്ച കൂലി കൊടുത്ത് പണിയെടുപ്പിക്കേണ്ടി വരുന്നതും, ജൈവവളം ഉൾപ്പെടെ വലിയ തുകയ്ക്ക് വാങ്ങുന്നത് കൊണ്ടും ഏറെ നഷ്ടങ്ങൾ ഈ മേഖല നേരിടുകയാണ്.
വെള്ളമില്ലാതെ നെൽച്ചെടികൾ വളരുമ്പോൾ കീടങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് കുറയും എന്നതും വലിയ പ്രശ്നമാണ്. കർഷകരുടെ നെഞ്ചിപ്പിൽ ലോകവും പലപ്പോഴും തകർന്നു പോകാറുണ്ട്. ഇറിഗേഷൻ വകുപ്പ് ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ലോൺ എടുത്തവരാണ് അങ്കലാപ്പിലാപ്പിലാവുന്നത്. കരിഞ്ഞുണങ്ങുന്ന നെൽപ്പാടങ്ങളെ സംരക്ഷിക്കാൻ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും മെമ്പർ പറഞ്ഞു.
Post a Comment