തിരുവനന്തപുരം: പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിന് എതിരെ വിമര്‍ശനവുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന് സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞു. നിയമസഭയിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പ്രതികരണം. നിയമസഭയിലെ ബാനര്‍ ഉയര്‍ത്തിയുളള സമരം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഷംസീര്‍ വ്യക്തമാക്കി.
ബ്രഹ്‌മപുരത്തെ പ്രശ്‌നത്തെ ചൊല്ലിയായിരുന്നു നിയമസഭയിലെ ബഹളം. ഷാഫി പറമ്പിലിനെ കൂടാതെ ചാലക്കുടി എംഎല്‍എ സനീഷ് ജോസഫിനെയും റോജി എം ജോണിനെയും സ്പീക്കര്‍ ഉപദേശിച്ചു. വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണെന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. പതിനാറാം നിയമസഭയില്‍ വരേണ്ടതല്ലെയെന്നും അദ്ദേഹം ചോദിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
Post a Comment