വടകര സീ എം ഹോസ്പിറ്റലിൽ ബ്രോങ്കോസ്കോപ്പി സ്യൂട്ട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

vadakara ceeyam hospital

വടകര: വടകര സീ എം ഹോസ്പിറ്റലിൽ പുതുതായി ആരംഭിച്ചിരിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ബ്രോങ്കോസ്കോപ്പി സ്യൂട്ട് വടകര നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. 

3500 രൂപയാണ് ബ്രോങ്കോസ്കോപ്പിക്കി സീ എം ഹോസ്പിറ്റലിൽ ചാർജ് ചെയ്യപ്പെടുന്നത്. സങ്കീർണമായ ശ്വാസകോശ രോഗങ്ങൾ എളുപ്പത്തിൽ  കണ്ടുപിടിക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്. ശ്വാസകോശ മുഴകൾ, കാൻസർ, ക്ഷയരോഗം എന്നിവ നേരത്തെ തിരിച്ചറിയാനും ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധയുടെ കൃത്യമായ നിർണയത്തിനും ബ്രോങ്കോസ്കോപ്പി സഹായിക്കും. ശ്വാസകോശത്തിലൂടെ വീഡിയോ ഘടിപ്പിച്ച ട്യൂബ് കടത്തി ചെയ്യുന്ന പ്രക്രിയയാണ് ബ്രോങ്കോസ്കോപ്പി പരിശോധന.

മെഡിക്കൽ ഡയറക്ടർ DR. കെ കെ അബ്ദുൽ സലാം, പൾമനോളജിസ്റ്റ് DR. മുഹമ്മദ് താരിഖ്, മാനേജർ MR. മുഹമ്മദ് റഹീസ്, അസ്സിസ്റ്റന്റ് മാനേജർ MR. റാഷിദ്, PRO MRS.അനിത, നഴ്സിംഗ് സൂപ്രണ്ട് MRS. ഷബ്ന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

0/Post a Comment/Comments