വടകര സാന്റ്ബാങ്ക്‌സിൽ തലയില്‍ തേങ്ങ വീണ് യുവാവിന് പരിക്ക്.

Vadakara-news

വടകര: വടകരയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സാന്റ്ബാങ്ക്സ് ബീച്ചിൽ തലയിൽ തേങ്ങ വീണ് യുവാവിന് പരിക്ക്. പ്രദേശവാസിയായ എം വി മുഹമ്മദ് ഫായിസിനാണ് (28) ബീച്ചിൽ സന്ദർശനത്തിനിടയിൽ തേങ്ങ വീണ് പരിക്ക് പറ്റിയത്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീഴ്ചയിൽ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണിനു കേടുപറ്റി.

സംഭവം അൽപനേരം സംഘർഷത്തിലും രണ്ട് മണിക്കൂറിലെറെ സാന്റ്ബാങ്ക്സ് ബീച്ച് അടച്ചിടുന്ന അവസ്ഥയിലുമായി. ഏറെ തിരക്കനുഭവിക്കുന്ന ഞായറാഴ്ച ദിവസം തന്നെ അപകടം സംഭവിച്ചത് സഞ്ചാരികളിൽ ആശങ്ക ഉയർത്തി. സഞ്ചാരികൾക്ക് യാതൊരു സുരക്ഷയുമില്ലെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നു. ഒടുവിൽ തീരദേശ പോലീസ് എത്തി രംഗം ശാന്തമാക്കി.

ഡിടിപിസി സെക്രട്ടറിയെയും റവന്യൂ ഉദ്യോഗസ്ഥരെയും വിളിച്ച് തേങ്ങപറിക്കാൻ ഏർപ്പാടാക്കുകയും ചെയ്തു. സാന്റ്ബാങ്ക്സിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സാധിക്കാതെ വരുന്നതിൽ ഏറെ പരാതികളുണ്ട്. തേങ്ങകൾ യഥാസമയം പറിക്കണമെന്നും കുട്ടികളും സ്ത്രീകളും വയോജനങ്ങളുമടങ്ങുന്ന സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നും വാർഡ് കൗൺസിലർ പിവി ഹാഷിം പഞ്ഞു.

0/Post a Comment/Comments