റോഡ് ടെസ്റ്റിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതായി പരാതി.

vadakara news

വടകര: വടകരയിൽ ഡ്രൈവിങ് ടെസ്റ്റിനിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതായി പരാതി. ഇവരുടെ പരാതിയിൽ വടകര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ചെമ്മരത്തൂർ റോഡിൽ ഡ്രൈവിങ് ടെസ്റ്റിന്റെ ഭാഗമായുള്ള റോഡ് ടെസ്റ്റ് നടത്തുന്നതിനിടെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതായി പരാതി. ഡിവൈഎസ്പി ഓഫിസിലെത്തി യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു. പരാതി വടകര പൊലിസിന് കൈമാറി.

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത പൊലിസ് ഇയാളിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞു. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലിസ് അറിയിച്ചു.

0/Post a Comment/Comments