ആയഞ്ചേരി: വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷാ ഫീസ് എന്നിവക്ക് ഭീമമായ വർദ്ധനവ് വരുത്തിയ ഇടത് സർക്കാർ നടപടിക്കെതിരെ ആയഞ്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. പ്രതിഷേധ ധർണ്ണ കുറ്റ്യാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മൻസൂർ ഇടവലത്ത് ഉദ്ഘാടനം നിർവ്വഹിച്ചു സലാം കല്ലേരി അദ്ധ്യക്ഷത വഹിച്ചു
അന്യായമായ ഫീസ് വർധനയിലൂടെ സാധാരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുകയാണ് പിണറായി സർക്കാറെന്നും കെട്ടിനികുതിയും, കെട്ടിട നിർമ്മാണ അനുമതി തുകയും ഭീമമായി വർദ്ധിപ്പിച്ചത് ബജറ്റിലെ ജനദ്രോഹ തീരുമാനമാണന്നും ഉദ്ഘാടന പ്രസംഗങ്ങത്തിൽ അദ്ധേഹം പറഞ്ഞു . പരിപാടിയിൽ അനസ് കടലാട്ട് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ആയഞ്ചേരി ടൗൺ മുസ്ലിംലീഗ് ജന: സിക്രട്ടറി വി. ഹനീഫ് മാസ്റ്റർ പ്രസംഗിച്ചു. ഷഫീഖ് മാസ്റ്റർ കടമേരി, എ സുരേന്ദ്രൻ, സായിസ് മാസ്റ്റർ സംബന്ധിച്ചു. ഇല്യാസ് മാങ്ങോട് സ്വാഗതവും റിയാസ് മുക്കടത്തും വയൽ നന്ദിയും പറഞ്ഞു.
Post a Comment