ഹോട്ടൽ ബില്ലിനെച്ചൊല്ലി തർക്കം; മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ എസ്.ഐ. അറസ്റ്റിൽ

news

കോഴിക്കോട്: മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ്.ഐ അനിൽകുമാറിനെയാണ് തൊട്ടിൽപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ.യെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

വ്യാഴാഴ്ച രാത്രി തൊട്ടിൽപ്പാലത്തെ ഹോട്ടലിലായിരുന്നു സംഭവം. വയനാട്ടിൽനിന്ന് വരികയായിരുന്ന എസ്.ഐ. അനിൽകുമാർ തൊട്ടിൽപ്പാലത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണം കഴിച്ചശേഷം ഹോട്ടലിൽവെച്ച് ബില്ലിനെ സംബന്ധിച്ച് തർക്കമുണ്ടായി. തുടർന്നാണ് മദ്യലഹരിയിലായിരുന്ന എസ്.ഐ. ബഹളമുണ്ടാക്കിയത്.

വിവരമറിഞ്ഞ് തൊട്ടിൽപ്പാലം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും എസ്.ഐ. ആദ്യം പോലീസ് വാഹനത്തിൽ കയറാൻ തയ്യാറായില്ല. ഒടുവിൽ പോലീസ് സംഘം ഏറെ നിർബന്ധിച്ച് ഇയാളെ പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

എസ്.ഐയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നതെന്നും സംഭവസമയം എസ്.ഐ. ഡ്യൂട്ടിയിൽ അല്ലായിരുന്നുവെന്നും പോലീസ് അറിയിച്ചു.

0/Post a Comment/Comments