ഇടിമിന്നലിൽ; തേങ്ങാ കൂട കത്തിനശിച്ചു

ayancheri news

ആയഞ്ചേരി: ചേറ്റുകെട്ടിയിലെ താമരശ്ശേരി കുഞ്ഞമ്മദ് ഹാജിയുടെ തേങ്ങാക്കൂട കഴിഞ്ഞ ദിവസത്തെ ശക്തമായ ഇടിമിന്നലിൽ ഷോട്ട് സർക്യൂട്ട് ഉണ്ടാവുകയും രണ്ടായിരത്തോളം തേങ്ങയും നൂറുകണക്കിന് വൈക്കോൽ കെട്ടുകളും കത്തിനശിച്ചു. 

വടകരയിൽ നിന്നും എത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ തീ അണച്ചതിനാലാണ് പരിസരങ്ങളിലേക്ക് തീ പടരാതിരുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശക്തമായ ഇടിമിന്നലിൽ പരിസര പ്രദേശങ്ങളിലെ ധാരളം ഇലക്ട്രിക്ക് ഉപകരണങ്ങക്ക് നാശനഷ്ടങ്ങളുണ്ടായി. വില്ലേജ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മറ്റും സ്ഥലം സന്ദർശിച്ചു.

0/Post a Comment/Comments